പാമ്പോറില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാമ്പോറില്‍ ശ്രീനഗര്‍ ജമ്മുദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. മൂന്നു സൈനികര്‍ക്ക് വീരമൃത്യു.ആക്രമണം നടത്തിയ ശേഷം മുങ്ങിയ ഭീകരര്‍ക്കായി വിപുലമായി തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുല്‍വാമ ജില്ലയിലെ പാമ്പോര്‍ നഗരത്തിനടുത്തുളള കട്‌ലബാലില്‍ വച്ച് ഭീകരര്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0