ഐഎസില്‍ ചേര്‍ത്തത് ബ്രിട്ടീഷ് ദമ്പതികളെന്ന് ദേശീയ അന്വേഷണ ഏജന്‍സി

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് പോയവരെ ഐഎസില്‍ ചേര്‍ത്തത് ബ്രിട്ടീഷ് ദമ്പതികളെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ആദ്യ ഭാര്യയ്ക്കും മകനുമൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയ അബ്ദുള്‍ റഷീദ് രണ്ടാം ഭാര്യ യാസ്മിന്‍ അഹമ്മദിനോട് ബ്രിട്ടീഷ് ദമ്പതികളുടെ ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പില്‍ ചേരാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സക്കീര്‍ നായികിന്റെ ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉദ്യോഗസ്ഥനായിരുന്നു അബ്ദുള്‍ റഷീദ്. യാസ്മിനെ ചോദ്യം ചെയ്തപ്പോഴാണ് ബീഹാര്‍ സ്വദേശിയായ ഇവര്‍ ബ്രിട്ടീഷ് ദമ്പതികളെപ്പറ്റി പറഞ്ഞത്. അഫ്ഗാനിസ്ഥാനിലേക്ക് പോകുമ്പോഴാണ് വിമാനത്താവളത്തില്‍ നിന്ന് യാസ്മിന്‍ പിടിയിലായത്. ഇവരുടെ വിവാഹത്തിന് ഷിഹാസായിരുന്നു യാസ്മിന്റെ രക്ഷിതാവായി നിന്നത്. അഷ്ഫാഖും യഹ്യയും സാക്ഷികളായിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0