ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

പൂഞ്ച്: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് നഗരത്തില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണം ഉണ്ടായത്. തെരച്ചില്‍ നടത്തിയിരുന്ന പട്ടാളക്കാര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0