ആയുധധാരികളെ കണ്ടെന്ന് വിദ്യാര്‍ഥികള്‍; മുംബൈയില്‍ കനത്ത ജാഗ്രത

മുംബൈ: സംശയാസ്പദ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടെന്ന വിദ്യാര്‍ഥികളുടെ മൊഴിയെത്തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത. നവീ മുംബൈയിലെ ഉറാന്‍ ബസ് സ്‌റ്റേഷനു സമീപം അജ്ഞാതരെ കണ്ടതായി വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. രാവിലെ ആറരയ്ക്കും ആറേമുക്കാലിനുമാണിത്. മുംബൈയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കരഞ്ജ നാവിക സേനാ ആസ്ഥാനത്ത് നാവിക കമാന്‍ഡോകളെയും വിന്യസിച്ചു. കൊളാബ, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും തീരമേഖലകളിലും കാവല്‍ ശക്തമാക്കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0