വാരണാസി അപകടം: മരണസംഖ്യ 24 ആയി

വാരണാസി: വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 24 ആയി. പതിനാല് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് 24 പേര്‍ മരിച്ചത്. വാരണാസി ചന്ദൗലി ജില്ലകളുടെ അതിര്‍ത്തിയിലെ രാജ്ഘട്ട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ജെയ് ഗുരുദേവിന്റെ മതചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂവായിരം പേര്‍ പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക നിഗമനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0