ദളിത് കുടുംബത്തെ നഗ്നരാക്കി മര്‍ദ്ദിച്ചു; പ്രതിഷേധം

noida women naked 2നോയിഡ: ആള്‍ക്കൂട്ടം നോക്കി നില്‍ക്കേ സ്ത്രീകളും കുട്ടികളും അടങ്ങിയ ദളിത് കുടുംബത്തെ നഗ്നരാക്കി വലിച്ചിഴച്ച് മര്‍ദ്ദം. ദൃശ്യങ്ങള്‍ പുറ്ത്തുവന്നതിനു പിന്നാലെ നാടെങ്ങും പ്രതിഷേധം.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ദലിത് കുടുംബത്തിനു നേരെയുള്ള പൊലീസിന്റെ അതിക്രമത്തിന്റെ വീഡിയോ ചില ദളിത് ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടത്. സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനം. വനിതാ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളുടെ കയ്യില്‍ കുട്ടിയും ഉണ്ട്.

മോഷണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ ഇവരെ സ്‌റ്റേഷനില്‍ മുന്നില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം, കുടുംബം നഗ്‌നരായി സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0