ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. കോൺസ്റ്റബിളായ സുശീൽ കുമാറാണ് കൊല്ലപ്പെട്ടത്. അഖ്‌നൂര്‍, ആര്‍എസ് പുര മേഖലകളിലാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ സുശീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാക്ക് ആക്രമണത്തില്‍ മറ്റൊരു ബിഎസ്എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ അടക്കം ഉപയോഗിച്ച്‌  പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ വരെ വെടിവയ്പ് നീണ്ടു നിന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0