യെദ്യൂരപ്പയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി

ബംഗളുരു: ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നാല്‍പ്പത് കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. യെദ്യൂരപ്പയുടെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പതിമൂന്ന് പേരെയും കോടതി വെറുതെവിട്ടു. 2008നും 2011നും ഇടയില്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍സൗത്ത് വെസ്റ്റ് മൈനിങ്ങ് കമ്പനിയില്‍ നിന്നും 40 കോടി രൂപ യെദ്യൂരപ്പയും അദ്ദേഹത്തിന്റെ രണ്ട് മക്കളും മരുമകനും ചേര്‍ന്ന് കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ആരോപണം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0