ഭീകരാക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് വീരമൃത്യു

കാശ്മീര്‍: കശ്മീരില്‍ സൈനിക കേന്ദ്രത്തിലുണ്ടായ പാക്ക് ഭീകരാക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ സൈന്യം വധിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. പാക്ക് അതിര്‍ത്തിയില്‍ നിന്ന് 12 മൈല്‍ അകലെ ജമ്മു നഗ്രോതയിലെ സേനാ താവളമാണ് ആക്രമിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് പോലീസ് വേഷത്തില്‍ ആയുധങ്ങളുമായി നാല് ചാവേറുകള്‍ സൈനിക കേന്ദ്രത്തിലെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0