പുതുവല്‍സരം എം.പിമാരുടെ വയറ്റത്തടിച്ചു

ഡല്‍ഹി: പുതുവല്‍സരം എം.പിമാരുടെ വയറ്റത്തടിച്ചു. പാര്‍ലമെന്റ് ഭോജനശാലയില്‍ 18 രൂപ മാത്രം ഈടാക്കിയിരുന്ന വെജ് താലിക്ക് ഇനി മുതല്‍ 30 രൂപ ഈടാക്കും. 33 രൂപയ്ക്ക് ലഭിച്ചിരുന്ന മാംസാഹാരത്തിന്റെ പുതിയ വില 60 രൂപ. 60 രൂപയ്ക്ക് ലഭിച്ചിരുന്ന ത്രീ കോഴ്‌സ് മീല്‍സിന് ഇനി 90 രൂപ. 29 രൂപയായിരുന്ന കോഴിക്കറിക്ക് 40 ഈടാക്കും.

ജനുവരി ഒന്നു മുതല്‍ വിലയിളവുണ്ടാകില്ലെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ലോക്‌സഭാ- രാജ്യസഭാ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദേ്യാഗസ്ഥര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0