മരിച്ച സൈനികരില്‍ ഒരു മലയാളി; വീണ്ടും വെടിവയ്പ്പ് തുടങ്ങി

പത്താന്‍കോട്: പഞ്ചാബിെല പത്താന്‍കോട് വ്യോമസേന താവളത്തില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരര്‍ കൂടി വ്യോമസേനാ താവളത്തിനുള്ളിലുണ്ടെന്ന കണ്ടെത്തി. ശക്തമായ വെടിവയ്പ്പാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് എന്‍.എസ്.ജി. മലയാളി കമാന്‍ഡോ. ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍ മരിച്ചു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം പത്തായി. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലശേരി സ്വദേശിയാണ് നിരഞ്ജന്‍. നിരഞ്ജന്റെ മൃതദേഹം വൈകുന്നേരം ഡല്‍ഹിയിലെത്തിക്കും. പിന്നീട് ബാംഗ്ലൂരിലുള്ള നിരഞ്ജന്റെ കുടുംബത്തിനടുത്തേക്ക് കൊണ്ടുപോകും.

ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഇതിനായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വ്യോമസേനാ താവളത്തിലെത്തി. ഗൂഗിള്‍ മാപ്പും ജി.പി.എസ് സംവിധാനവുമെല്ലാം ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ നീക്കമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0