ഓല ടാക്‌സിയില്‍ യാത്രക്കാരിയെ പീഡിപ്പിച്ചു

ഭോപ്പാല്‍: ഓല ടാക്‌സികളിലും വനിതാ യാത്രക്കാര്‍ക്ക് സുരക്ഷിതത്വമില്ല. യാത്രയ്ക്കിടെ യാത്രക്കാരിയെ പീഡിപ്പിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് കുട്ടികളുടെ മാതാവായ വനിതയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. എന്നാല്‍ ജനുവരി ഒന്നിനാണ് കോഇഫിസ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്.

ആരോപണവിധേയനായ ഡ്രൈവര്‍ ദീപക് ബമാനെ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ സ്ത്രീ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനാണ് ടാക്‌സി വിളിച്ചത്. യാത്രയ്ക്കിടെ ബൈരാഗഡിനും ഗാന്ധിനഗറിനും ഇടയ്ക്ക് ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0