പഠാണ്‍കോട് ആക്രമണം: പാകിസ്താനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടും

ഡല്‍ഹി: പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയത് പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണെന്ന് സംശയം. ഭീകരര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില കുറിപ്പുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തു.

തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറി സംഘടനയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടും. ഇക്കാര്യത്തിലെ പാകിസ്താന്റെ പ്രതികരണത്തിനനുസരിച്ചായിരിക്കും ഇന്ത്യാ- പാക് നയതന്ത്ര ചര്‍ച്ചകളുടെ ഭാവി. ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടു വയ്ക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0