ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ഇവിടെ ചികിത്സയിലായിതുന്നു സയീദ്. എണ്‍പതാം പിറന്നാളിന് അഞ്ചു ദിവസം മാത്രം ശേഷിക്കേയാണ് മരണം സയീദിനെ തട്ടിയെടുത്തത്.

ജമ്മു കശ്മീര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായിരുന്നു ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ സയീദ്. രണ്ടു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ സയീദ് 1989 ഡിസംബര്‍ മുതല്‍ 1990 നവംബര്‍ വരെ വി.പി സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0