രാമക്ഷേത്ര നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം സിസംബറില്‍ ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതിനു മുന്നോടിയായുള്ള ആക്ഷന്‍ പ്ലാന്‍ ജനുവരി ഒന്നിനു നടക്കുന്ന കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുമെന്നും സ്വാമി പ്രതികരിച്ചു.

ഏതെങ്കിലും സംഘടനയിലൂടെയാവില്ല, മറിച്ച് കോടതി വിധിയിലൂടെയാകും ക്ഷേത്ര നിര്‍മ്മാണം സാധ്യമാകുകയെന്നും വി.എച്ച്.പി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഓഗസ്റ്റ് – സെപ്തംബര്‍ മാസം മാസത്തോടെ സുപ്രീം കോടതി വിധിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0