വെള്ളമടിച്ച് പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് ശിക്ഷ റോഡ് വൃത്തിയാക്കല്‍

മുംബൈ: പീഡന ശ്രമം നടത്തിയ യുവാക്കളെ പൊതു റോഡ് വൃത്തിയാക്കാന്‍ കോടതി നിയോഗിച്ചു. ബോംബേ ഹൈക്കോടതിയുടേതാണ് വ്യത്യസ്തമായ ഉത്തരവ്.

ആറ് മാസത്തേക്ക് ആഴ്ചയില്‍ ഓരോ തവണ വീതം റോഡ് വൃത്തിയാക്കണമെന്നാണ് പിടിയിലായ നാല് യുവാക്കള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. അന്‍കിത് ജാധവ്, സുഹാസ് തകൂര്‍, മിലിന്ദ് മോര്‍, അമിത് അത്ഖാലെ എന്നിവര്‍ക്കെതിരെ പീഡന ശ്രമത്തിനും കൊലപാതക ശ്രമത്തിനുമായി കഴിഞ്ഞ ഒക്‌ടോബറിലാണ് താനെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ തടവോ പിഴയോ അല്ല കോടതി വിധിച്ചത്. മറിച്ച് ആറ് മാസം ആഴ്ചയില്‍ ഓരോ ദിവസം പൊതു റോഡ് വൃത്തിയാക്കാനാണ് പ്രതികള്‍ക്ക് കോടതി വിധിച്ച ശിക്ഷ.
എല്ലാ ഞായറാഴ്ചയും എട്ട് മണിക്കൂര്‍ നാല് യുവാക്കളും റോഡ് വൃത്തിയാക്കണം. കോടതി വിധി ഇവര്‍ അനുസരിക്കുന്നുണ്ടോ എന്ന് നൗപാഡ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0