ഗുണ്ടകളുടെ പേടി സ്വപ്നം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്് ദയാ നായക് സര്‍വീസില്‍ മടങ്ങിയെത്തി

മുംബൈ: തീവ്രവാദികളുടെയും ഗുണ്ടകളുടെയും പേടി സ്വപ്നം, എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റും മഹാരാഷ്ട്ര പോലീസ് സബ് ഇന്‍സ്‌പെക്ടറുമായ ദയാ നായക് വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു.

തീവ്രവാദികള്‍ അടക്കം 80പേരെ എന്‍കൗണ്ടറില്‍ വധിച്ച നായക്, ദീര്‍ഘകാല അവധി റദ്ദാക്കി സര്‍വീസില്‍ മടങ്ങിയെത്താനുള്ള നിര്‍ദേശം പാലിക്കാത്തതിന് സസ്‌പെന്‍ഷനിലാവുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്. നാഗ്പൂരിന്റെ ചുമതലയാണ് നിലവില്‍ നായകിന്.

1995 ബാച്ച് പോലീസ് ഉദ്യോഗസ്ഥനായ നായക് എന്‍കൗണ്ടറിന് പുറമെ ആറര വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേടിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ 2006ലാണ് ആന്റി കറപ്ഷന്‍ ബ്യൂറോ നായകിനെ അറസ്റ്റ് ചെയ്തത്. 2010ല്‍ സുപ്രീംകോടതി നായകിന് എതിരായ എല്ലാ കേസുകളും തള്ളി. 2015ല്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ച ദയാ നായകിനെ ആവശ്യപ്പെട്ടിട്ടും ജോലിയില്‍ പ്രവേശിക്കാതിരുന്നതിനാലാണ് വീണ്ടും സസ്‌പെന്‍ഷന്‍ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0