കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതി വരുന്നു

ഡല്‍ഹി: കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നതാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിയുടെ ആകര്‍ഷണം.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യവര്‍ഷം പ്രീമിയം സബ്‌സിഡിക്കായി 57,000 കോടിയും രണ്ടാം വര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കും. 25 ശതമാനം പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിവലിലെ പദ്ധതിയുടെ വ്യവസ്ഥ. ഇന്‍ഷ്വറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയുണ്ടാവില്ല, കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക എത്രശതമാനമാണെങ്കിലും അതു നല്‍കും തുടങ്ങിയ സവിശേഷതകളും പദ്ധതിക്കുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0