ഇന്ത്യ-പാക് ചര്‍ച്ച മാറ്റി; പുതിയ തീയതി അധികം വൈകാതെ

ഡല്‍ഹി: ഇന്ത്യ-പാക് ചര്‍ച്ച മാറ്റിയെന്ന് സ്ഥിരീകരണം. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചതാണ് ഇത്. പരസ്പര ധാരണയിലാണ് ചര്‍ച്ച മാറ്റിയതെന്നും വികാസ് സ്വരൂപ് പറഞ്ഞു. ചര്‍ച്ച മാറ്റിവയ്ക്കുന്നതിന് മുമ്പ് വിദേശകാര്യ സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. അധികം വൈകാതെ തന്നെ ചര്‍ച്ചയുടെ പുതിയ തീയതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ നടപടി സ്വാഗതാര്‍ഹമാണ്. പ്രത്യേക അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0