ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപണം; ട്രെയിനില്‍ ദമ്പദികളെ ആക്രമിച്ചു

ഭോപ്പാല്‍: ബാഗില്‍ ബീഫുണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു.

കുഷിനഗര്‍ എ്ക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്കാണ് ദുരനുഭവം. ഗോരക്ഷക സമിതി എന്ന സംഘടനയിലെ ഏഴു പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചശേഷം ബാഗുകള്‍ പരിശോധിച്ചത്. ബുധനാഴ്ച ട്രെയിന്‍ ഖിര്‍കിയ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ‘റെയ്ഡ്’.

ബാഗില്‍ നിന്ന് ബീഫ് പിടിച്ചെടുത്തതായി ഗോരക്ഷ സമിതി അവകാശപ്പെട്ടതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷ സമിതിയിലെ ഹേമന്ത് രാജ്പുത്, സന്തോഷ് എന്നീ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. സമിതി പ്രവര്‍ത്തകരുമായി സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ ദമ്പതികളുടെ ബന്ധുവടക്കം ഒമ്പത് പേരും അറ്‌സറ്റിലായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ബാഗില്‍ നിന്ന് കണ്ടെടുത്തത് പോത്തിറച്ചിയാണെന്നു ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0