സുനന്ദ പുഷ്‌കര്‍ കൊലപാതകം: എയിംസ് ആശുപത്രിയുടെ അന്തിമ റിപ്പോര്‍ട്ട് പോലീസിനു കൈമാറി

ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ എയിംസ് ആശുപത്രിയുടെ അന്തിമ പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സുനന്ദയുടെ ആന്തരിക അയവയങ്ങളുടെ പരിശോധനാ ഫലം ലഭിച്ചതായും പോലീസ് പരിശോധിച്ചുവരികയാണെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി വ്യക്തമാക്കി. മരണകാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0