മാനഭംഗപ്പെടുത്തിയെന്ന് വ്യാജ പരാതി; യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഡല്‍ഹി: പണം തട്ടുന്നതിനു വേണ്ടി വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതി നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടിനാണ് തെക്കന്‍ ഡല്‍ഹി സ്വദേശിയായ യുവതി മാനഭംഗക്കേസ് നല്‍കിയത്. പരാതി വ്യാജമാണെന്ന് കാണിച്ച് റദ്ദാക്കുന്നതിനുള്ള ഹര്‍ജി പരിശോധിക്കവേയാണ് കോടതിയുടെ ഉത്തരവ്. യുവതി നല്‍കിയ പരാതിയില്‍ ഏപ്രിലില്‍ ആരോപണ വിധേയനെതിരെ കേസെടുത്തിരുന്നു.

രാജ്യത്തെ നിയമസംവിധാനത്തെ യുവതി ദുരുപയോഗം ചെയ്ത് കാര്യസാധ്യത്തിനായി ഉപയോഗിച്ചുവെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ യുവതി പണം തട്ടുന്നതിനായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയതാണെന്ന് കാണിച്ച് യുവാവും പരാതി നല്‍കിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0