അരവിന്ദ്‌ കെജ്രിവാളിനുനേരെ മഷി ആക്രമണം

ഡല്‍ഹി: അരവിന്ദ്‌ കെജ്രിവാളിനുനേരെ മഷി ആക്രമണം. ഓഡ്‌-ഈവന്‍ പദ്ധതി വിജയിപ്പിച്ചതിന്‌ ജനങ്ങള്‍ക്ക്‌ നന്ദിയറിയിക്കുന്നതിന്‌ ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ്  യുവതി കെജ്രിവാളിനെ ആക്രമിച്ചത്‌.

വേദിക്ക്‌ സമീപത്തേയ്‌ക്ക് നടന്നടുത്ത യുവതി കെജ്രിവാളിന്‌ നേരെ മഷി കുടഞ്ഞെറിയുകയായിരുന്നു. മഷിത്തുള്ളികളില്‍ ചിലത്‌ കെജ്രിവാളിന്റെ മുഖത്തും വീണു. യുവതിയെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കീഴ്‌പ്പെടുത്തി. അവരെ വെറുതെ വിടുവെന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ട കെജ്രിവാള്‍ ഡല്‍ഹിയില്‍ നല്ലത്‌ എന്ത്‌ സംഭവിച്ചാലും ഇതാവും ഫലമെന്നും പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0