രാജ്യത്തിന് അപമാനമായി നഴസറി വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി

ഉജ്ജെന്‍: രാജ്യത്തിന് അപമാനമായി നഴസറി വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാലു വയസ്സുകാരിയെയാണ് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് കണ്ടക്ടര്‍ മാനഭംഗപ്പെടുത്തിയത്. പ്രതി മഹേഷ് ഭാഗ്‌വാനെ പോലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച മധ്യപ്രദേശിലെ ഉജ്ജെനിലാണ് സംഭവം. മറ്റു കുട്ടികളെ വീടുകളില്‍ എത്തിച്ചശേഷം നാലു വയസ്സുകാരി ബസില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കണ്ടക്ടറുടെ നടപടി. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0