രോഹിത്‌ വേമുലയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവ്‌

ഡല്‍ഹി: ഹൈദരാബാദ്‌ സര്‍വകലാശാലയിലെ ദളിത്‌ വിദ്യാര്‍ത്ഥി രോഹിത്‌ വേമുലയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവ്‌. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനിയാണ്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്‌. ഇതിനിടെ, രോഹിത്തിന്റെ മരണം ദുഖിപ്പിച്ചുവെന്നും ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ലക്‌നൗ അംബേദ്‌കര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോഡി പറഞ്ഞു. മോഡിയുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെ ‘നരേന്ദ്ര മോഡി ഗോ ബാക്ക്‌’ എന്ന്‌ വിളിച്ചുകൊണ്ട്‌ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0