ട്രെയിനില്‍ ദമ്പതികളെ കൈയേറ്റം ചെയ്‌ത കേസില്‍ എം.എല്‍.എ അറസ്റ്റില്‍

പട്‌ന: ട്രെയിനില്‍ ദമ്പതികളെ കൈയേറ്റം ചെയ്‌ത കേസില്‍ ജനതദള്‍(യു) സസ്‌പെന്റ്‌ ചെയ്‌ത എം.എല്‍.എ സര്‍ഫറാസ്‌ അമലിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എം.എല്‍.എയെ വിളിച്ച്‌ വരുത്തി വിശദമായ ചോദ്യം ചെയ്യലിന്‌ ശേഷമാണ്‌ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. രാജധാനി എക്‌സ്പ്രെസില്‍ ദമ്പതികളെ കൈയേറ്റം ചെയ്‌തെന്നും മോശമായി പെരുമാറിയെന്നുമാണ്‌ കേസ്‌. ജനുവരി 17നാണ്‌ സംഭവം നടന്നത്‌. ദമ്പതികളുടെ പരാതിയില്‍ തൊട്ടടുത്ത ദിവസം തന്നെ എം.എല്‍.എയ്‌ക്ക് എതിരെ എഫ്‌.ഐ.ആര്‍ റജിസ്‌റ്റര്‍ ചെയ്‌തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0