രോഹിത്‌ വെമുലയുടെ അമ്മയെ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദ്‌:  ആത്മഹത്യ ചെയ്‌ത ദളിത്‌ വിദ്യാര്‍ത്ഥി രോഹിത്‌ വെമുലയുടെ അമ്മയെ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌  അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഹിതിന്റെ ആത്മഹത്യയില്‍ സര്‍വകലാശാല അധികൃതര്‍ക്കും മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധനത്തിന്‌ പിന്തുണയുമായി സര്‍വകലാശാല ക്യാമ്പസിലായിരുന്നു രോഹിതിന്റെ അമ്മ.  കഴിഞ്ഞ 17നാണ്‌ ഹൈദരാബാദ്‌ സര്‍വകലാശാലയിലെ ദളിത്‌ വിദ്യാര്‍ത്ഥിയായ രോഹിത്‌ വെമുല ആത്മഹത്യ ചെയ്‌തത്‌. നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന്‌ രോഹിതിന്റെ സഹോദരന്‍ രാജ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0