പുതിയ സൈനിക- ഇന്റലിജന്‍സ് മേധാവികളെ നിയമിച്ചു

ഡല്‍ഹി: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുതിയ മേധാവികളെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യുടെ തലവനായി രാജീവ് ജെയ്‌നെയും റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ (റോ) തലവനായി അനില്‍ ദാശ്മാനയെയും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെയും വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവയേയും നിയമിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് സൈനിക- ഇന്റലിജന്‍സ് മേധാവികളെ പുതുതായി നിയമിക്കുന്നത്.

നിലവില്‍ ഐ.ബി മേധാവിയായ ദിനേശ്വര്‍ ശര്‍മയും റോ മേധാവിയായ രജീന്ദര്‍ ഖന്നയും വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ മേധാവികളുടെ നിയമനം. ജനുവരി ഒന്നിന് ഇവര്‍ സ്ഥാനം ഏറ്റെടുക്കും. കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങിനും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റഹയ്ക്കും പകരമാണ് പുതിയ നിയമനം.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0