കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയിലും ബി.ജെ.പി അഭിഭാഷകര്‍ മര്‍ദ്ദിച്ചു

ഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യുണിയന്‍ നേതാവ് കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയിലും ബി.ജെ.പി അഭിഭാഷകര്‍ മര്‍ദ്ദിച്ചു. പാട്യാല ഹൗസ് കോടതിയില്‍ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ വിക്രംസിങ് ചൗഹാന്റെ നേതൃത്വത്തിലാണ് കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചത്. കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍ മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദിച്ച് മൂത്രമൊഴിപ്പിച്ചുവെന്നും അഭിഭാഷകര്‍ പറയുന്നത് ഇന്ത്യ ടുഡെ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ വ്യക്തമായി. ചൗഹാനെക്കുടാതെ യശ്പാല്‍ ശര്‍മ, ഓം പ്രകാശ് ശര്‍മ എന്നിവരും കനയ്യയെ മര്‍ദ്ദിച്ച സംഘത്തില്‍ ഉള്‍പ്പെടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!