13 കാരി സ്‌കൂളിലെ വാഷ്‌റൂമില്‍ പ്രസവിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍, പെണ്‍കുട്ടി പണം വാങ്ങിയെന്ന് പ്രതി

ഹൈദ്രാബാദ്: 13 കാരി സ്‌കൂളിലെ വാഷ് റൂമില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി പണം കൈപ്പറ്റിയിരുന്നെന്നാണ് പ്രതി പോലീസിനു നല്‍കിയ മൊഴി.

കൊല്‍ക്കത്ത സ്വദേശിയായ ദിലീപ് സര്‍ക്കാരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കൊല്‍ക്കത്ത വംശജനായ ഇയാള്‍ ഹൈദ്രാബാദില്‍ ഒരു ഹോട്ടല്‍ നടത്തി വരുകയാണ്. 15 കാരിയെ വിവിധ ഇടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി അഞ്ചു പ്രാവശ്യം ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് നാടിനെ നടുക്കുന്ന സംഭാം സ്‌കൂളില്‍ അരങ്ങേറിയത്. വയറു വേദനയെ തുടര്‍ന്ന് വാഷ്‌റൂമില്‍ വച്ച് പെണ്‍കുട്ടി പ്രസവിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍, പ്രതിയുടെ മൊഴി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരിപ്പിച്ചിരിക്കയാണ്. ലൈംഗി ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ പ്രതിഫലമായി പെണ്‍കുട്ടി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇയാളുടെ മൊഴി. സംഭവത്തിനു ശേഷം ഇയാള്‍ ബംഗാളിലേക്ക് പോയിരുന്നു. നഗരത്തില്‍ മടങ്ങിയെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0