അസാധുവാക്കിയ 1000, 500 നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും

ഡല്‍ഹി: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷവും കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റമാകും. നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷത്തെ തടവിന് പുറമേ 50,000 രൂപവരെ പിഴ ഇടാക്കാനാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0