വാഹനാപകടത്തില്‍ ഒരു മരണം

തൃശൂര്‍: വാഹനാപകടത്തില്‍ അസിസ്റ്റന്റ് കമ്മിഷണറുടെ ഭാര്യ മരിച്ചു. സിറ്റി പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പുതുക്കാട് കാഞ്ഞൂര്‍ തണ്ടാശ്ശേരി സിനോജിന്റെ ഭാര്യ സംഗീതയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 8.40നാണ് അപകടം. സിനോജ് (45), അച്ഛന്‍ ശിവരാമന്‍ !(74), അമ്മ ശാന്തകുമാരി (69) എന്നിവര്‍ക്ക് പരിക്കേറ്റു. തൃശ്ശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ലോറിയെ മറികടക്കുന്നതിനിടെ അതിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ലോറി മീഡിയനില്‍ ഇടിച്ചു പെട്ടെന്നു നിന്നു. പിന്നാലെ വരികയായിരുന്ന കാര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചായിരുന്നു അപകടം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0