നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാര്‍, ദിലീപിനെ കുടുക്കിയത് സി.പി.എം നേതാവും മകനും നടിയും ചേര്‍ന്നെന്ന് പി.സി. ജോര്‍ജ്

കോട്ടയം: സി.പി.എം നേതാവും മകനും പ്രമുഖ നടിയും എ.ഡി.ജി.പി സന്ധ്യയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് നടന്‍ ദിലീപിന്റെ അറസ്‌റ്റെന്ന് പി.സി. ജോര്‍ജ്. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന സംഘം മുഴുവന്‍ കളിപ്പീരാണ്. കുറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നത്. നടിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി. അറസ്റ്റിലായ നടന്‍ ദിലീപിനു ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നടക്കുന്നില്ലെന്ന് കോടതി പറയണം. പോലീസ് നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴി എടുക്കാന്‍ ശ്രമിക്കുകയാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0