ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം നിലപാട് കുടുപ്പിക്കുന്നു, സഭയില്‍ ബില്ല് കീറിയെറിഞ്ഞു, കവാടത്തില്‍ സത്യാഗ്രഹം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കുന്നതിനിടെ, ബില്ലിന്റെ കോപ്പി പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞു. അഞ്ചു പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവും തുടങ്ങി.

വയനാട് ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ മന്ത്രി ശൈലജ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സഭയില്‍ മന്ത്രിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം രാവിലെ തീരുമാനിച്ചിരുന്നു. എന്‍. ഷംസുദ്ദീന്‍, ടി.വി. ഇബ്രാഹിം,  റോജി എം. ജോണ്‍, വി.ബി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി  എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0