വീണ്ടും തിരിച്ചടി, ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കില്ല

കൊച്ചി: ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കില്ല. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബ‌‌ഞ്ച് പരാമർശം നീക്കാൻ അവിടെ തന്നെ റിവ്യു ഹർജി നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞ ഡിവിഷന ബ‌ഞ്ച് കമ്മീഷൻ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് നിരീക്ഷിച്ചു.  ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ കമ്മിഷന്‍ അംഗമായെന്ന് പറയാന്‍ മന്ത്രി ബാധ്യസ്ഥനാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0