കനത്ത മഴ, ഉരുള്‍പൊട്ടല്‍, ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ജില്ലകളിലും കനത്ത മഴ. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അട്ടപ്പാടിയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നിരവധി വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. പാലക്കാട്- അട്ടപ്പാടി റൂട്ടില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
കോട്ടയം ജില്ലയില്‍ ചിങ്ങവനത്ത് റെയിവേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് കോട്ടയം ചങ്ങനാശേരി റൂട്ടിലെ ട്രെയില്‍ ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്നത് തുലാവര്‍ഷമല്ലെന്നും തുലാവര്‍ഷം ഒക്‌ടോബര്‍ പകുതിക്കുശേഷം മാത്രമേ ലഭിക്കൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0