കാമുകിക്കൊപ്പം ഭര്‍ത്താവ്; ഭാര്യ നടുറോഡില്‍ കാര്‍ തടഞ്ഞു

കൊളമ്പിയ: കാമുകിയുമായി യാത്ര ചെയ്ത ഭര്‍ത്താവിനെ ഭാര്യ നടുറോഡില്‍ തടഞ്ഞു. തെറിവിളിയും ബഹളവും… ജനം കൂടിയതോടെ ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകള്‍ പണിപ്പെട്ട് പോലീസ് ഗതാഗത പ്രശ്‌നം പരിഹരിച്ചു….

കൊളംബിയയിലെ ഇബാഗു നഗരത്തിലാണ് സംഭവം. അദാലിയ ബ്രിന്‍ഡെയാണ് ഭര്‍ത്താവിന്റെ കാമുകിക്കൊപ്പമുള്ള കറക്കം നടുറോഡിലിറങ്ങി തടഞ്ഞത്. കാമുകിയെ വണ്ടിയില്‍ നിന്ന് ഇറക്കി വിടണമെന്നായിരുന്ന ഭര്‍ത്താവ് അല്‍ബര്‍ട്ടോ ഡയസിന്റെ കാര്‍ തടയുമ്പോള്‍ അദാലിയുടെ ആവശ്യം. ഇതിനിടെ സ്ഥലത്ത് തടിച്ചു കൂടിയ ജനങ്ങള്‍ രണ്ടു ചേരിയിലായി അണി നിരന്നതോടെ സംഘര്‍ഷം കനത്തു. ഒടുവില്‍ കാമുകിയെ കാറില്‍ നിന്ന് ഇറക്കിയാണ് അധികാരികള്‍ പ്രശ്‌നം പരിഹരിച്ചത്.

വീഡിയോ കാണാം:

https://youtu.be/DqMrK5NF4Vk


Loading...

COMMENTS

WORDPRESS: 0
DISQUS: