ഭീകരവാദത്തെ സഹായിക്കാന്‍ മതം ഉപയോഗിക്കരുത്: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

ഡല്‍ഹി: ഭീകരവാദത്തെ ന്യായീകരിക്കാനോ നിലനിര്‍ത്താനോ മതം ഉപയോഗിക്കരുതെന്ന് അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം ഇന്ത്യയുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകരവാദത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യയും യുഎഇയും തന്ത്രപ്രധാനമായ 14 കരാറുകളില്‍ ഒപ്പുവെച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകളില്‍ തീരുമാനമായത്.  പ്രതിരോധ, സുരക്ഷാ, വ്യാപാര, വാണിജ്യ മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവെയ്ക്കുന്നതാണ് കരാറുകള്‍.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0