മൊസൂളിന്റെ സമീപ നഗരം ഇറാഖ് സേന തിരിച്ചു പിടിച്ചു

ബഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരരുടെ പിടിയിലായ മൊസൂള്‍ നഗരം മോചിപ്പിക്കാനുള്ള സൈനിക നീക്കം പുരോഗമിക്കുന്നു. മൊസൂളിനു വടക്കുവിഴക്കുള്ള ബഷിക്ക നഗരം ഭീകരരില്‍നിന്നു തങ്ങള്‍ മോചിപ്പിച്ചതായി കുര്‍ദിഷ് പോരാളികള്‍ അവകാശപ്പെട്ടു. യു.എസ്. പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറെ കുര്‍ദിഷ് മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനിയാണ് ഇക്കാര്യം അറിയിച്ചത്. ഐ.എസിന്റെ ശക്തികേന്ദ്രമാണ് 15 ലക്ഷത്തിലധികം ജനസംഖ്യയുള്ള മൊസൂള്‍. ഫലൂജയും റമാദിയും തിക്രിത്തും തിരിച്ചു പിടിച്ചശേഷമാണ് ഇറാഖ് സൈന്യം മൊസൂളിലേക്ക് നീങ്ങുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0