ഡോക്ടറുടെ ഇടിയേറ്റ് രോഗി മരിച്ചു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മോസ്‌കോ: ഡോക്ടറുടെ ഇടികൊണ്ട് രോഗി മരിച്ചു. നഴ്‌സിനോട് അപമര്യാദയായി പെരുമാറിയതാണ് ഇടിക്കാന്‍ കാരണം. റഷ്യയിലെ ബെല്‍ഗൊറോദ് നഗറിത്തിലാണ് സംഭവം. ആശുപത്രിയിലെത്തിയ യെവ്ഗനിയ ബക്കിന്‍ എന്ന രോഗിയാണ് ഡോക്ടറുടെ ഇടിയേറ്റ് മരിച്ചത്. ഡിസംബര്‍ 29നാണ് സംഭവം.

തെറാപ്പി വിഭാഗത്തിലെത്തിയ രോഗിയെ വനിതാ ഡോക്ടര്‍ പരിശോധിക്കുമ്പോഴാണ് ല്യാ സെലന്‍ദിനോവ് എന്ന ഡോക്ടര്‍ കടന്നുവരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്മാകുന്നു. നഴ്‌സി പരാതിപ്പെടുന്നതും കാണാം. പിന്നാലെ ഇടി തുടങ്ങി. രോഗിയെ വലിച്ച് നിലത്തിട്ട് ഇടിച്ചു. പിന്നാലെ കൂട്ടിരിപ്പുകാരനും കിട്ടി. എണീറ്റു വന്ന രോഗിയെ വീണ്ടും ഇടിച്ചു. ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ രോഗി എണീക്കുന്നില്ലെന്ന് കൂട്ടിരിപ്പുകാരന്‍ പരാതിപ്പെട്ടു. ഡോക്ടര്‍ മടങ്ങിയെത്തി ചികിത്സ നല്‍കിയിങ്കിലും രക്ഷയുണ്ടായില്ല. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.

https://youtu.be/S-si0d3rSPo


Loading...

COMMENTS

WORDPRESS: 0
DISQUS: 0