പാകിസ്താന് അമേരിക്കയുടെ രൂക്ഷ വിമര്‍ശനം, അഫ്ഗാനിസ്താനില്‍ സൈന്യം തുടരും

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്ക് താവളമൊരുക്കുക എന്നതാണ് പാകിസ്താന്റെ നയമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  ട്രംപിന്റെ രൂക്ഷവിമര്‍ശനം. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ ജനതയുടെ വികാരമാണ് താന്‍ നടപ്പാക്കുന്നതെന്നും ട്രംപ് പറഞ്ഞു. മേഖലയില്‍ അമേരിക്കയുടെ പുതിയ നയം പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്.
ട്രംപിന്റെ പ്രസംഗത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താന്‍ ഈ രീതി തുടരുകയാണെങ്കില്‍ ശക്തമായ മറുപടി നല്‍കും. ക്ഷമക്ക് പരിധിയുണ്ട്. പാകിസ്താന് കോടിക്കണക്കിന് രൂപയുടെ സഹായം അമേരിക്ക നല്‍കിയിട്ടുണ്ട്. പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും ട്രംപ് പറഞ്ഞു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0