ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം: എതിര്‍പ്പുകള്‍ കുറയുന്നു, യ്ു.എസ്., ജപ്പാന്‍ പിന്തുണ

വാഷിങ്ടണ്‍/ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനനേട്ടം. ആണവസാമഗ്രി വിതരണസംഘത്തില്‍(എന്‍.എസ്.ജി.) അംഗമാകാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. മിസൈല്‍ നിയന്ത്രണ നിലപാുടുകളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമാകാനും വഴിയൊരുങ്ങി.

നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ബറാക് ഒബാമ രണ്ടുകാര്യങ്ങളിലും പിന്തുണ അറിയിച്ചത്. വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൈനികേതര ആണവ സഹകരണം, സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. ആണവ വിതരണ അംഗത്വത്തിന് അമേരിക്ക ഇന്ത്യയെ പിന്തുണച്ചു. ഇതിന് ഒബാമയ്ക്ക് മോദി നന്ദിയറിയിച്ചു.

എന്‍.എസ്.ജി. അംഗത്വത്തിന് ജപ്പാനും ഇന്ത്യയ്ക്ക് പിന്തുണയുമായി എ്ത്തി. ഇന്തയിലെ ജപ്പാന്‍ നയതന്ത്രപ്രതിനിധി കെഞ്ജി ഹിറാമത്സു മറ്റ് അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുന്ന മെക്‌സിക്കോയും മോദി സന്ദര്‍ശിക്കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: