യുദ്ധഭീഷണിക്കു പിന്നാലെ വടക്കന്‍ കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണം

സോള്‍: യു.എസിനെതിരായ യുദ്ധ ഭീഷണിക്കു പിന്നാലെ വടക്കന്‍ കൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണം. അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ സിപ്പോ പ്രവിശ്യാ തീരത്തുനിന്ന് വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സേനാ വക്താവ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയയും യു.എസുമായുള്ള വാര്‍ഷിക സേനാ അഭ്യാസത്തിന്റെ രണ്ടാം ദിനമാണ് മിസൈല്‍ പരീക്ഷണം നടന്നത്. 500 കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് വിക്ഷേപിച്ചത്. യു.എസിന്റെ സൈനിക സാന്നിദ്ധ്യം മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് യുദ്ധഭീഷണിയുമായി വടക്കന്‍ കൊറിയ നേരത്തെ രംഗത്തെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: