അഫ്ഗാന്‍ ഗേള്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: അഫ്ഗാന്‍ ജനതയുടെ രോഷത്തിന്റെ പ്രതീകമെന്ന നിലയില്‍ പ്രശസ്തയായ,
നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്ന് ജനശ്രദ്ധ പിടിച്ചുപറ്റിയ ‘അഫ്ഗാന്‍ ഗേള്‍’ അറസ്റ്റില്‍. അഫ്ഗാന്‍ പൗരത്വവും പാക്ക് പൗരത്വവുമുള്ള  ഷര്‍ബത് ഗുലയെയാണ് പാക്കിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന കേസിലാണ് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഗുലയെ അറസ്റ്റ് ചെയ്തത്.  ഗുലയില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും തിരച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

1984-ല്‍ പെഷവാറിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് നാഷണല്‍ ജോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്ക്കറിയാണ് ഗുലയുടെ ചിത്രം പകര്‍ത്തിയത്. തന്റെ ഫോട്ടോ എടുക്കുന്നയാള്‍ക്കു നേരെ തുറിച്ചു നോക്കുന്ന പച്ചക്കണ്ണുള്ള ഗുലയുടെ ചിത്രം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ദൈന്യതയിലേക്കാണ് ലോകത്തെ കൂട്ടിക്കൊണ്ടു പോയത്. പിന്നീട്, വര്‍ഷങ്ങളോളം ഗുലയെ കുറിച്ച് ഒരു വിവരും ഉണ്ടായിരുന്നില്ല.

 


Loading...

COMMENTS

WORDPRESS: 0
DISQUS: