ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ്

മനാമ: ബഹ്റൈനില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനംവരെ ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം എംപിമാര്‍ അംഗീകരിച്ചു. ബഹ്റൈനിലുള്ള ആറു ലക്ഷത്തിലധികം പ്രവാസികള്‍ അയക്കുന്ന പണത്തിന് ഫീസ് ചുമത്തി  പുതിയ വരുമാനസ്രോതസ്സ്കണ്ടെത്തുകയാണ് ലക്ഷ്യം. ബഹ്റൈനു പുറത്തേക്ക് അയക്കുന്ന പണത്തില്‍നിന്ന് ചെറിയൊരു ശതമാനം ഫീസായി ഈടാക്കാമെന്ന നിര്‍ദേശം ധന സാമ്പത്തികകാര്യ സമിതി നേരത്തെ അംഗീകരിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0