മൂട്ട.. മൂട്ട… മൂട്ട… കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അപ്പാര്‍ട്ട്‌മെന്റ് ഒന്നല്ല, നാലെണ്ണം കത്തി നശിച്ചു, പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായി

bedbugs flatമൂട്ട… മൂട്ട… മൂട്ട… ശല്യത്തില്‍ പൊറുതി മുട്ടിയ താമസക്കാരന്‍ മുന്നില്‍ കണ്ടതിനെ കൊല്ലാനൊരുങ്ങി. വീട്ടിലുണ്ടായിരുന്ന റബിംഗ് ആല്‍ക്കഹോള്‍ മൂട്ടകള്‍ക്കു മുകളിലേക്ക് സ്‌പേ ചെയ്തു. സിഗററ്റ് കത്തിച്ച് അവയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പണി പാളി. തീ ആളിക്കത്തി. സമീപത്തെ മൂന്നു അപ്പാര്‍ട്ടുമെന്റുകളെ കൂടി പുര്‍ണ്ണമായും അഗ്നിക്കിരയായി. രണ്ട് ഡസനോളം ഫഌറ്റുകളിലേറ്റ് പടര്‍ന്ന തീ നാശനഷ്ടങ്ങളുണ്ടാകുന്നതിനു മുമ്പായി അധികൃതര്‍ അണച്ചു.

മൂട്ടയെകൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തയാള്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണ്. അമേരിക്കയിയിലെ മിഡ് ടൗണിലാണ് സംഭവം. മൂട്ട ശല്യത്തെക്കുറിച്ച് താമസക്കാന്‍ നിരന്തരം പരാതി പറയുന്നതിനിടെയാണത്രേ ഈ ദുരന്തം. മൂട്ടയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ കട്ടിലിനും കത്തിക്കാന്‍ ശ്രമിച്ച മദ്യവയസ്‌ക്കനും തീപിടിച്ചതാണ് ദുരന്തത്തിനു കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഫഌറ്റ് സമുച്ചയത്തിന്റെ എട്ടാമത്തെ നിലയിലാണ് സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0