കുവൈറ്റ് പാര്‍ലമെന്റ്: പ്രതിപക്ഷ മുന്നേറ്റം, സിറ്റിംഗ് എം.പിമാര്‍ക്ക് വന്‍ തിരിച്ചടി, ഒരു വനിതാ പ്രതിനിധി വിജയിച്ചു

kuwait-mpsകുവൈറ്റ് സിറ്റി: കുവൈറ്റില്‍ 15-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് നേട്ടം. പകുതിയോളം സീറ്റുകള്‍ നേടിയാണ് പ്രതിപക്ഷ കക്ഷികള്‍ മുന്നേറ്റം കാണിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധനവ് അടക്കമുള്ള നടപടികള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നാണ് ഫലം വ്യക്തമാക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷവും തെരഞ്ഞെടുപ്പില്‍ നിന്ന വിട്ടു നിന്നിരുന്ന, ഇസ്ലാമിസ്റ്റുകളും നാഷണലിസ്റ്റ്, ലിബറല്‍ വിഭാഗങ്ങളും മടങ്ങിയെത്തി പതിനഞ്ചോളം സീറ്റുകള്‍ നേടി. പരിച്ചുവിട്ട പാര്‍ലമെറ്റിലെ 50 ല്‍ 20 അംഗങ്ങള്‍ മാത്രമാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മത്സര രംത്തുണ്ടായിരുന്ന മൂന്നു മന്ത്രിമാരില്‍ പൊതുമരാമത്ത് മന്ത്രി അലി അല്‍ ഉമൈര്‍, മതകാര്യ മന്ത്രി യഅ ഖൂബ് അല്‍ സാനി എന്നിവര്‍ പരാജയപ്പെട്ടു. വാര്‍ത്താ വിതരണ മന്ത്രി ഈസ അല്‍ കന്തറി വിജയിച്ചു. വിജയിച്ചവരില്‍ അധികവും പുതുമുഖങ്ങളാണ്. ഷിയാ വിഭാഗത്തിനു നിലവിലുണ്ടായിരുന്ന ഒമ്പതു സീറ്റുകള്‍ ആറായി കുറഞ്ഞു. മത്സരിച്ച 14 സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്.

അഞ്ചു മണ്ഡലങ്ങളിലായി 4.83 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന 10 പേര്‍ വീതമാണ് ഓരോ മണ്ഡലങ്ങളില്‍ നിന്നും 50 അംഗ പാര്‍ലമെന്റ്ിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പെട്രോളിനു നല്‍കിയിരുന്ന സബ്‌സിഡി എടുത്തു മാറ്റുന്നതടക്കം സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പ്രതിപക്ഷവുമായി ഉണ്ടായ കടുത്ത ഭിന്നത മൂലം കാലാവധി പൂര്‍ത്തിയാകുന്നതിനും ഒമ്പത് മാസം മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. പ്രതിപക്ഷത്ത് അംഗങ്ങള്‍ വര്‍ദ്ധിച്ചത് 2013 മുമ്പു നിലനിന്നിരുന്ന സാഹചര്യം വീണ്ടും സൃഷ്ടിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0