യുദ്ധം തോറ്റു മടങ്ങിചെന്ന ഭീകരരെ ഐഎസ് ജീവനോടെ തീയിട്ട് കൊന്നു

isisi fghters burnsവാഷിങ്ടണ്‍: ഇറാഖി സേനയോട് പരാജയപ്പെട്ട്, റമാദി വിട്ട് തിരിഞ്ഞോടിയ ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ജീവനോടെ തീയിട്ടു കൊന്നതായി റിപ്പോര്‍ട്ട്.

മൊസൂളില്‍ സൈന്യത്തോട് തോല്‍വിയേറ്റുവാങ്ങിയ ജിഹാദികളെ ഐ.എസ് പൊതുനിരത്തില്‍ ജീവനോടെ ചുട്ടെരിച്ചതായി പ്രദേശവാസികളാണ് വെളിപ്പെടുത്തിയത്.
റമാദിയില്‍ തോല്‍വിയറിഞ്ഞ് തിരിച്ചെത്തിയ ജിഹാദികളെ മൊസൂള്‍ തെരുവില്‍ വൃത്താകൃതിയില്‍ നിര്‍ത്തിയശേഷം ഐ.എസ് നേതൃത്വം തീകൊളുത്തി. മറ്റ് പോരാളികള്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് നടപടിയെന്നാണ് ഐ.എസിന്റെ വിശദീകരണം. റമാദിയില്‍ പോരാടി തോറ്റിട്ടും ജിഹാദികള്‍ വീരമൃത്യുവരിക്കാതെ തിരിച്ചെത്തിയതാണ് ഐ.എസ് നേതൃത്വത്തെ ചൊടിപ്പിച്ചതെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നതായി ഫോക്‌സ് ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ മേയില്‍ ഐ.എസ് നിയന്ത്രണത്തിലായ റമാദി നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യത്തിനായത് സംഘടനയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള നടപടി സൈന്യം ശക്തമാക്കിയതോടെ ഐ.എസ് കുട്ടികളെയും സ്ത്രീകളെയും ചാരപ്പണി ആരോപിച്ച് കൊലപ്പെടുത്തുന്നത് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഐഎസിനെതിരെ വിവിധ രാജ്യങ്ങള്‍ ആക്രമണം ശക്തമാക്കിയിരിക്കയാണ്. ഐഎസിന്റെ ട്രഷറി അമേരിക്കല്‍ സേന ബോംബിട്ട് തകര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0