ടെക്‌സസില്‍ ആഞ്ഞടിച്ച് ഹാര്‍വെ

വാഷിങ്ടണ്‍: ദക്ഷിണ ടെക്‌സസില്‍ ആഞ്ഞടിച്ച ഹാര്‍വെ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. വെള്ളിയാഴ്ച രാത്രി 11 ന് തീരംതൊട്ട ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. നിരവധി മലയാളികളുള്ള പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ ജനജീവിതം സ്തംഭിച്ചു. കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണിത്. 2005ലാണ്  അമേരിക്കയിൽ ഇതിന് മുമ്പ് ഇത്ര ശക്തിയേറിയ ചുഴലിക്കാറ്റ് വീശിയത്. 210 കിലോമീറ്റർ വരെയാണ് ഹാര്‍വെയുടെ വേഗത.


Loading...

COMMENTS

WORDPRESS: 0
DISQUS: 0