അഫ്ഗാനിസ്താനിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് നേരെ കാര്‍ ബോംബ് സ്‌ഫോടനം

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. മസാറെ ഷരീഫ് സിറ്റിയിലാണ് സ്‌ഫോടനം നടന്നത്. കോണ്‍സുലേറ്റിെന്റ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഗേറ്റിനു സമീപത്തു നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0